നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ശ്രീശങ്കരന്റെ പേര് നല്‍കണം - സന്യാസി സംഗമം

Friday 20 April 2018 4:03 pm IST

കാലടി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ശ്രീശങ്കരന്റെ പേര് നല്‍കണമെന്ന് ശ്രീ ശങ്കരജയന്തി തത്വദിനാഘോഷത്തോടനുബന്ധിച്ച് ആദിശങ്കര ജന്മദേശവികസന സമിതിയുടെ നേതൃത്വത്തില്‍ നടന്ന സന്യാസി സംഗമം ആവശ്യപ്പെട്ടു. 

കാലടിയുടെ പ്രാധാന്യം നഷ്ടമാകാത്ത തരത്തില്‍, നിലവിലുള്ള പാലത്തിനോട് സമാന്തരമായിതന്നെ പുതിയ പാലം നിര്‍മ്മിക്കണമെന്നും സന്യാസികള്‍ആവശ്യപ്പെട്ടു. കാലടി കീര്‍ത്തി സ്തംഭമണ്ഡപത്തില്‍ നടന്ന സന്യാസി സംഗമം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം അധ്യക്ഷന്‍ സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്തു. കണ്ണാടി അനങ്ങുമ്പോള്‍ മുഖം വ്യക്തമാകുകയില്ലെന്നും മനസ്സിന് ഏകാന്തത കിട്ടിയാല്‍ മാത്രമേ ഈശ്വരനെ കാണാന്‍ സാധിക്കുകയുള്ളൂ എന്നും ഉദ്ഘാടന പ്രഭാഷണത്തില്‍ സ്വാമിപറഞ്ഞു.

പൂഞ്ഞാര്‍ ദര്‍ശനാനന്ത സരസ്വതി സ്വാമി അദ്ധ്യക്ഷനായി.  സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്, ശിവഗിരി മഠം സ്വാമി സുകൃതാനന്ദ, വിശ്വരൂപാനന്ദ സരസ്വതി, അഭയാനന്ദ തീര്‍ത്ഥപാദര്‍, പെരുവ വേദാനന്ദ സരസ്വതി സ്വാമി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. 

കേരളത്തിലെ വിവിധ സന്യാസി മഠങ്ങളില്‍ നിന്നായി നൂറുകണക്കിന് സന്യാസികള്‍ സംഗമത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.