തിരുവനന്തപുരം: പ്രവാസി വ്യവസായി സോഹന്‍ റോയ് രചിച്ച വേറിട്ട കവിതാ ശൈലിയിലുള്ള ‘അണുകാവ്യം’ പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുത്ത 101 അണുകവിതകളുടെ പ്രസിദ്ധീകരണത്തില്‍ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
വായന എളുപ്പമാക്കുന്ന ഈ പുസ്തകം കവിതയെ കൂടുതല്‍ ജനകീയമാക്കാനും സഹായിക്കുമെന്ന് രാജ്യസഭ എംപിയും മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ വി. മുരളീധരന് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഒരു കാവ്യത്തിന്റെ എല്ലാ അംശങ്ങളോടും കൂടി നാലഞ്ചു വരികളില്‍ ദൃശ്യത്തോടെയും, ഹൈടെക് ചിത്രരചനയില്‍ കൂടിയും സംഗീതം നല്കി അവതരിപ്പിക്കുന്നതാണ് അണുകാവ്യം എന്ന് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഓയുമായ സോഹന്‍ റോയ് അഭിപ്രായപ്പെട്ടു.
കവിതകള്‍ക്ക് കൂടുതല്‍ പ്രചാരം നല്കാന് ഏരീസ് എസ്സ്റ്ററാഡോ പ്രത്യേകം തയ്യാറാക്കിയ ‘പോയറ്റ് റോള്‍’ എന്ന ആന്‍ഡ്രോയിഡ് ആപ്പ്ലിക്കേഷന്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ഓഡിയോ, വിഡിയോ രൂപത്തില്‍ കവിതകള്‍ ആസ്വദിക്കാന്‍ കഴിയുമെന്നതാണ് ആപ്പ്ലിക്കേഷന്റെ സവിശേഷത.
കെ.എസ്. ശബരിനാഥന് എംഎല്‍എ, മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍, നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്, നോവലിസ്റ്റും കഥാകാരനുമായ പ്രഫ ജോര്‍ജ് ഓണക്കൂര്‍, ആര്‍ക്കിടെക്ട് ജി ശങ്കര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: