ജാമ്യാപേക്ഷ വീണ്ടും തള്ളി; ലാലുവിന് മകന്റെ കല്യാണത്തില്‍ പങ്കെടുക്കാനാവില്ല

Friday 20 April 2018 5:53 pm IST
ആര്‍ജെഡി നേതാവും മുന്‍ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ ഝാര്‍ഖണ്ഡ് ഹൈക്കോടതി വീണ്ടും തള്ളി. കാലിത്തീറ്റ കുഭകോണക്കേസുകളില്‍ തടവില്‍ കഴിയുന്ന ലാലുവിന് ഇതോടെ മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി

പട്‌ന: ആര്‍ജെഡി നേതാവും മുന്‍ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ ഝാര്‍ഖണ്ഡ് ഹൈക്കോടതി വീണ്ടും തള്ളി. കാലിത്തീറ്റ കുഭകോണക്കേസുകളില്‍ തടവില്‍ കഴിയുന്ന ലാലുവിന് ഇതോടെ മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി. 

മെയ് 12നാണ് തേജ് പ്രതാപ് മുതിര്‍ന്ന ആര്‍ജെഡി നേതാവ് ചന്ദ്രികാ റായിയുടെ മകള്‍ ഐശ്വര്യാ റായിയെ വിവാഹം കഴിക്കുന്നത്. ഈ മാസം 18നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇതിലും ലാലുവിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. മെയ് നാലിന് ജാമ്യാപേക്ഷയില്‍ വീണ്ടും വാദം കേള്‍ക്കുന്നുണ്ട്.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ അഞ്ചു വര്‍ഷം വീതം തടവാണ് ലഭിച്ചത്. മൂന്നാമത്തെ കേസില്‍ മൂന്നര വര്‍ഷവും നാലാമത്തെ കേസില്‍ 14 വര്‍ഷവും തടവും. ലാലു ഇപ്പോള്‍ ഝാര്‍ഖണ്ഡിലെ ബിര്‍സമുണ്ട ജയിലിലാണ്. ഫെബ്രുവരി 23നും  ഝാര്‍ഖണ്ഡ് ഹൈക്കോടതി ലാലുവിന് ജാമ്യം നിഷേധിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.