ദേശീയ പതാക കീറിയ സംഭവം: നടപടി വേണമെന്ന് ഇന്ത്യ

Friday 20 April 2018 6:22 pm IST
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലണ്ടനില്‍ നടന്ന പ്രതിഷേധത്തിനും ദേശീയ പതാക കീറിയതിനും യു.കെ സര്‍ക്കാര്‍ ഇന്ത്യന്‍ അധികൃതരോട് മാപ്പ് പറഞ്ഞു

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലണ്ടനില്‍ നടന്ന പ്രതിഷേധത്തിനും ദേശീയ പതാക കീറിയതിനും  യു.കെ സര്‍ക്കാര്‍ ഇന്ത്യന്‍ അധികൃതരോട് മാപ്പ് പറഞ്ഞു. 

കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യു.കെയിലെത്തിയപ്പോഴാണ് ത്രിവര്‍ണ പതാക കീറിയും നിലത്തിട്ട് ചവിട്ടിയും മോദി വിരുദ്ധര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് സ്‌ക്വയറില്‍ മോശമായി പെരുമാറിയത്.

മോദി ന്യൂനപക്ഷങ്ങള്‍ക്കെതിരെ എന്ന മുദ്രാവാക്യവുമായി യുകെയിലെ ചില സിഖ് സംഘടനകളും, പാക് വംശജനായ പീര്‍ നസീര്‍ അഹമ്മദുമുള്‍പ്പടെ  500 പേരാണ്  പാര്‍ലമെന്റ് സ്‌ക്വയറില്‍ എത്തിയത്. ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെയും അവര്‍ ആക്രമിച്ചു.  

സമാധനപരമായി പ്രതിഷേധം നടത്താന്‍ അവകാശമുണ്ടെങ്കിലും കുറച്ച് പേര്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ ചെയ്ത നടപടിയില്‍ തങ്ങള്‍ക്ക് നിരാശയുണ്ടെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ യശ്വര്‍ദ്ധന്‍ കുമാര്‍ സിങ് പറഞ്ഞു. ദേശീയ പതാക കീറിയവര്‍ക്ക് എതിരെ  കര്‍ശന നടപടി എടുണക്കമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.