കേരളത്തില്‍ നടക്കുന്നത് ആള്‍ക്കൂട്ടക്കൊള്ള: കുമ്മനം

Friday 20 April 2018 6:48 pm IST
ആള്‍ക്കൂട്ടക്കൊള്ളയാണ് കേരളത്തില്‍ നടമാടുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പകല്‍ ജനാധിപത്യം പ്രസംഗിക്കുകയും രാത്രി തീവ്രവാദപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നവരുടെ പിടിയിലാണ് കേരളം. ആദര്‍ശവാദികളെന്ന് പറഞ്ഞു നടക്കുന്നവരില്‍ പലര്‍ക്കും ഇരട്ടമുഖമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ആള്‍ക്കൂട്ടക്കൊള്ളയാണ് കേരളത്തില്‍ നടമാടുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പകല്‍ ജനാധിപത്യം പ്രസംഗിക്കുകയും രാത്രി തീവ്രവാദപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നവരുടെ പിടിയിലാണ് കേരളം. ആദര്‍ശവാദികളെന്ന് പറഞ്ഞു നടക്കുന്നവരില്‍ പലര്‍ക്കും ഇരട്ടമുഖമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവായിരുന്ന ബി.കെ. ശേഖറിന്റെ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം. 

ഹര്‍ത്താലെന്ന പേരില്‍ കേരളത്തില്‍ നടന്നത് ആള്‍ക്കൂട്ടക്കൊള്ളയാണ്. ബേക്കറികള്‍ കൊള്ളയടിച്ചും പടക്കക്കടകള്‍ കുത്തിത്തുറന്ന് പടക്കം പൊട്ടിച്ചും ഇവര്‍ എന്തിനോടാണ് പ്രതിഷേധിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. കശ്മീരില്‍ ദാരുണമായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടിയായിരുന്നില്ല ഈ പ്രതിഷേധങ്ങളെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്.

ഇത്തരം കപട രാഷ്ട്രീയത്തിനുള്ള തിരുത്തായിരുന്നു ബി.കെ. ശേഖറെന്ന് അദ്ദേഹം അനുസ്മരിച്ചു. ആത്മാര്‍ത്ഥമായ ഇടപെടലും സൗമ്യമായ പെരുമാറ്റവും കൊണ്ട് ആദര്‍ശ രാഷ്ട്രീയത്തിന്റെ അടയാളമായി മാറിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് കുമ്മനം പറഞ്ഞു. 

ബി.കെ. ശേഖര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രസന്നന്‍ മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ബി.കെ. ശേഖര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം ജനം ടിവി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് അനില്‍ നമ്പ്യാര്‍ക്ക് സമ്മാനിച്ചു.

ബിജപി സംസ്ഥാന വൈസ്പ്രസിഡന്റ് കെ.പി. ശ്രീശന്‍, കെ. രാമന്‍പിള്ള, അഡ്വ. എസ്. സുരേഷ്, ജെ.ആര്‍. പത്മകുമാര്‍, കല്യാണി ശേഖര്‍, ഡോ. പി.പി. വാവ, തോപ്പില്‍ ദിലീപ്, അഡ്വ. കരിയം സന്തോഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.