ബംഗാള്‍: പുതിയ തെരഞ്ഞെടുപ്പു തീയതി ഉടന്‍

Friday 20 April 2018 7:19 pm IST
ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി പുതുക്കി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കല്‍ക്കത്ത ഹൈക്കോടതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി. മുന്‍ ഉത്തരവ് മാറ്റിവെച്ചാണ് കോടതിയുടെ നിര്‍ദ്ദേശം

കൊല്‍ക്കത്ത:  ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി പുതുക്കി  വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കല്‍ക്കത്ത ഹൈക്കോടതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി. മുന്‍ ഉത്തരവ് മാറ്റിവെച്ചാണ് കോടതിയുടെ നിര്‍ദ്ദേശം. 

നേരത്തേ ബിജെപി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. മെയ് ഒന്ന് മുതല്‍ അഞ്ചുവരെ മൂന്നു ഘട്ടങ്ങളിലായാണ് ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മെയ് എട്ടിനാണ് വോട്ടെണ്ണല്‍.  

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ അഞ്ചിനായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് കോടതി നിര്‍ദേശമനുസരിച്ച് ഒരു ദിവസത്തേക്ക് നീട്ടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.