ഇതെന്തു മാറ്റമാ ചങ്കേ?
Saturday 21 April 2018 2:59 am IST
'അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു, എന്തിനാണ് ആ ബസ് ആലുവയിലേക്ക് കൊണ്ടുപോയത്? ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമാണോ? ബസ് തിരികെ തന്നു കൂടേ?' ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് അജ്ഞാതയായ ഈരാറ്റുപേട്ട പെണ്‍കുട്ടിയുടെ ഫോണ്കോളെത്തിയതും എംഡി തച്ചങ്കരിക്കു മനസ്സലിവുണ്ടായി. ബസ് തിരികെ കൊടുത്തു. സ്ഥലം മാറ്റി നിയമിക്കപ്പെട്ട പുതിയ ബസ്സിലെ ഡ്രൈവര്‍ ചങ്കിന്റെ ചങ്കാണെന്ന് മറ്റൊരു അജ്ഞാത പെണ്‍കുട്ടി ഫോണ്‍ ചെയ്താല്‍ എംഡി എന്തു ചെയ്യും? സ്ഥലം മാറ്റം റദ്ദുചെയ്യുമോ? എംഡിയുടെ കോമിക്കുകള് കെഎസ്ആര്‍ടിസി കമ്പനി കാണാനിരിക്കുന്നതേയുള്ളൂ.
കെ.എ സോളമന്, എസ്എല്‍ പുരം