മാറാട്ടെ ഗൂഢാലോചനക്കാരെ പിടിച്ചിരുന്നെങ്കില്‍ ഹര്‍ത്താല്‍ നടക്കില്ലായിരുന്നു

Saturday 21 April 2018 2:34 am IST

തിരുവനന്തപുരം: മാറാട്ടെ കൂട്ടക്കൊലക്കേസ് ഫലപ്രദമായി അന്വേഷിച്ച് ഗൂഢാലോചനക്കാരെ പിടിച്ചിരുന്നെങ്കില്‍ അപ്രഖ്യാപിത ഹര്‍ത്താലും സംഘടിത അക്രമങ്ങളും ഉണ്ടാകുമായിരുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാറാട് കലാപത്തിന് തീവ്രവാദബന്ധമുണ്ടെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ കലാപത്തെ ഗൗരവമായി  കണ്ടില്ല. 

അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട് ആയിരത്തോളം അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കേസെടുക്കുന്നതില്‍ പോലീസ് വീഴ്ചവരുത്തി. ഭരണ പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ അക്രമത്തില്‍ പങ്കെടുത്തു. പോലീസും അക്രമത്തിന് കൂട്ട് നിന്നു. താനൂരില്‍ അക്രമം നടന്ന് 48 മണിക്കൂറിന് ശേഷമാണ് പോലീസ് എത്തിയത്. അക്രമത്തിന് ഇരയായവര്‍ക്ക് പോലീസില്‍ നിന്ന് നീതി ലഭിക്കില്ല. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എന്‍ഐഎ അന്വേഷിക്കണം.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നീളാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കും. തെരഞ്ഞെടുപ്പ് നീളുന്നതില്‍ ബിജെപിയ്ക്ക് ആശങ്കയില്ല. പാര്‍ട്ടി കോണ്‍ഗ്രസിലെ സിപിഎം- കോണ്‍ഗ്രസ് കൂട്ടുകെട്ട്, ചര്‍ച്ച രാത്രിയില്‍ മാത്രമായിരുന്ന രഹസ്യബന്ധം പരസ്യമാക്കാന്‍ വേണ്ടി മാത്രമാണെന്നും കുമ്മനം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.