കടല്‍ പക്ഷുബ്ധമാകാന്‍ സാധ്യത

Saturday 21 April 2018 2:37 am IST

തിരുവനന്തപുരം: കേരളതീരത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ രണ്ടര മുതല്‍ മൂന്ന് മീറ്റര്‍ വരെ പൊക്കത്തില്‍ തിരമാലകള്‍ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്ന് രാവിലെ 8.30 മുതല്‍ നാളെ രാത്രി 11.30 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കാസര്‍ഗോഡ് തീരപ്രദേശങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപിലെ അഗത്തി, അമിനി, ബിത്ര, ചെത്‌ലത്ത്, കടമത്ത്, കല്‍പ്പേനി, കവരത്തി, കില്‍ത്താന്‍, മിനിക്കോയ് എന്നിവിടങ്ങളിലും കടല്‍ പ്രക്ഷുബ്ധമായേക്കും. മീന്‍പിടുത്തക്കരും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.