ചെല്‍സിക്ക് ജയം

Saturday 21 April 2018 2:37 am IST

ലണ്ടന്‍: വിക്ടര്‍ മോസസിന്റെ ഗോളില്‍ ചെല്‍സിക്ക് ജയം. പ്രീമിയര്‍ ലീഗില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബേണ്‍ലിയെ പരാജയപ്പെടുത്തി.

ഇരുപതാം മിനിറ്റില്‍ കെവിന്‍ ലോങ്ങിന്റെ സെല്‍ഫ്് ഗോളില്‍ ചെല്‍സി മുന്നിലെത്തി. പക്ഷെ രണ്ടാം പകുതിയില്‍ ബേണ്‍ലി ഗോള്‍ മടക്കി. ബാര്‍നസാണ് സ്‌കോര്‍ ചെയ്തത്.

എന്നാല്‍ അഞ്ചു മിനിറ്റുകള്‍ക്കുശേഷം ചെല്‍സി വിക്ടര്‍ മോസസിന്റെ ഗോളില്‍ വിജയം പിടിച്ചു.

ഈ വിജയത്തോടെ ചെല്‍സി 34 മത്സരങ്ങളില്‍ 63 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു.33 മത്സരങ്ങളില്‍ 87 പോയിന്റു നേടിയ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നേടിക്കഴിഞ്ഞു. 34 മത്സരങ്ങളില്‍ 74 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് രണ്ടാം സ്ഥാനത്ത്്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.