കല്യാണ്‍ സില്‍ക്‌സ് ചാലക്കുടിയിലും; ഉദ്ഘാടനം നാളെ

Saturday 21 April 2018 2:02 am IST

ചാലക്കുടി: ഇന്ത്യയിലെ പ്രമുഖ സില്‍ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ സില്‍ക്‌സ് ഇനി ചാലക്കുടിയിലും. ചാലക്കുടി ട്രങ്ക് മെയിന്‍ റോഡിലുള്ള ഷോറൂം കല്യാണ്‍ സില്‍ക്‌സ് ബ്രാന്‍ഡ് അംബാസിഡര്‍ പൃഥ്വിരാജ് നാളെ ഉദ്ഘാടനം ചെയ്യും. 

നാല് നിലകളില്‍ 40,000 ചതുരശ്ര അടിയിലാണ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. റെഡി മെയ്ഡ് ചുരിദാര്‍, റെഡി ടു സ്റ്റിച്ച് ചുരിദാര്‍, വെസ്റ്റേണ്‍ വെയര്‍, ബ്ലൗസ് മെറ്റീരിയല്‍സ്, റണ്ണിങ്ങ് മെറ്റീരിയല്‍സ്  എന്നിവയുടെ കളക്ഷനാണ് ഗ്രൗണ്ട് ഫ്‌ളോറില്‍ ഒരുക്കിയിരിക്കുന്നത്. ഒന്നാം നില സ്ത്രീകള്‍ക്ക് പ്രത്യേകമായി ഒരുക്കിയതാണ്.

 ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കുന്ന ബ്രാന്‍ഡഡ് ബ്രൈഡല്‍ സാരിയായ സൗഗന്ധിക സില്‍ക്കിന്റെയും കാഞ്ചീപുരം സാരികളുടെയും അപൂര്‍വ്വ ശ്രേണികളാണ് ഈ ഫ്‌ളോറിനെ സവിശേഷമാക്കുന്നത്.

മംഗല്യപ്പട്ടിന് 3000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയായിരിക്കും വില. 250 രൂപ മുതല്‍ 10,000 രൂപ വരെ വിലയുള്ള ലേഡീസ് വെയര്‍ ശ്രേണികളും പുതിയ ഷോറൂമിലുണ്ട്. മെന്‍സ് വെയറിന് 250 മുതല്‍ 5000 രൂപ വരെയാണ് വില. ഡ്രസ് മെറ്റീരിയലുകള്‍ 50 രൂപ മുതല്‍ 2000 രൂപ വരെ നിരക്കില്‍ ലഭ്യമാണ്.

കല്യാണ്‍ സില്‍ക്‌സിന്റെ ജന്മനഗരമായ തൃശൂരിന് വളരെയടുത്ത് ലോകോത്തര നിലവാരമുള്ള ഷോറൂം തുടങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.  

'മറ്റ് 27 ഷോറൂമുകളിലുള്ള അതേ സൗകര്യങ്ങള്‍ ഈ ഷോറൂമിലും ലഭ്യമാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഒരേ സമയം നൂറിലേറെ വെഡ്ഡിങ്ങ് കസ്റ്റമേഴ്‌സിന് വിവാഹ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യം ഇതാദ്യമായാണ് ചാലക്കുടി നഗരത്തിന് ലഭ്യമാകുന്നത്', അദ്ദേഹം പറഞ്ഞു. 2019 ന്റെ ആരംഭത്തോടു കൂടി കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂം ശൃംഖല പെരിന്തല്‍മണ്ണയിലേക്കും നീളുമെന്ന് ടി.എസ്. പട്ടാഭിരാമന്‍ കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.