കെസിബിസി മദ്യവിരുദ്ധ കണ്‍വെന്‍ഷന്‍ ചെങ്ങന്നൂരില്‍ 23ന്

Saturday 21 April 2018 2:30 am IST

ആലപ്പുഴ: മദ്യമൊഴുക്കി സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കലും വിശാല സഖ്യം ജനറല്‍ കണ്‍വീനര്‍ പ്രസാദ് കുരുവിളയും കുറ്റപ്പെടുത്തി. ജനവിരുദ്ധ മദ്യനയത്തിനെതിരെ  മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെയും സാമുദായിക സാമൂഹ്യ മനുഷ്യാവകാശ സംഘടനകളെയും പങ്കെടുപ്പിച്ച് 23ന് ഉച്ചയ്ക്ക് രണ്ടിന് ചെങ്ങന്നൂര്‍ വൈഎംസിഎ ഹാളില്‍ ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. 

  കണ്‍വെന്‍ഷനില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷനാകും. ബിഷപ് മാര്‍ റമദിയൂസ് ഇഞ്ചനാനിയില്‍, സിബിസിഐ ഉപാദ്ധ്യക്ഷന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മലങ്കര സിറിയന്‍ ക്‌നാനായ സഭാ തലവന്‍ കുര്യാക്കോസ് മാര്‍ സെവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാ ബിഷപ് തോമസ് മാര്‍ അത്താനാസിയോസ്, ബിഷപ് തോമസ് മാര്‍ തിമോത്തിയോസ്, ബിഷപ് യോഹന്നാന്‍ മാര്‍ ക്രിസോസ്റ്റം, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി തുടങ്ങിയവര്‍ പങ്കെടുക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.