വൈദ്യുതി പ്രതിസന്ധി തുടരുന്നു

Saturday 21 April 2018 3:10 am IST

ഇടുക്കി: ദീര്‍ഘകാല കരാര്‍ പ്രകാരം ലഭിച്ചിരുന്ന വൈദ്യുതിയില്‍ 300 മെഗാവാട്ട് പുനഃസ്ഥാപിച്ചെങ്കിലും താല്‍ച്ചര്‍ താപവൈദ്യുതി നിലയത്തിലെ തകരാര്‍ മൂലം 100 മെഗാവാട്ട് കുറവുണ്ടായി. നാല് ദിവസമായി ജിന്‍ഡാല്‍, ജാബുവ എന്നീ താപവൈദ്യുത നിലയങ്ങളിലെ കല്‍ക്കരിക്ഷാമം മൂലം 300 മെഗാവാട്ട് വൈദ്യുതിയില്‍ കുറവ് വന്നിരുന്നു. ഇടുക്കിയിലെ അടക്കം ഉത്പാദനം കൂട്ടിയാണ് പ്രതിസന്ധിയുണ്ടാകാതെ മുന്നോട്ട് പോയത്. ഇന്നലെ ഈ രണ്ട് നിലയങ്ങളില്‍ നിന്ന് വൈദ്യുതി ലഭിച്ചെങ്കിലും താല്‍ച്ചര്‍ നിലയത്തില്‍ നിന്ന് 100 മെഗാവാട്ട് കുറവുണ്ടാവുകയായിരുന്നു. 

ഇതിനിടെ, ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ച തുറന്ന മലങ്കര അണക്കെട്ട് ഇന്നലെ 7.15 ഓടെ അടച്ചു. 41.35 ആണ് ജലനിരപ്പ്. 0.1275 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വ്യാഴാഴ്ച മലങ്കരയില്‍ ഉത്പാദിപ്പിച്ചത്. 12.204 ദശലക്ഷം യൂണിറ്റാണ് ഇടുക്കി പദ്ധതിയിലെ മൂലമറ്റത്ത് ഉത്പാദിപ്പിച്ചത്. 

ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ഉത്പാദനമാണിത്. 77.573 ദശലക്ഷം യൂണിറ്റ് സംസ്ഥാനത്ത് ഉപയോഗിച്ചപ്പോള്‍ 26.1519 ആയിരുന്നു ആഭ്യന്തര ഉത്പാദനം. ബാക്കി 51.4212 ആണ് കേന്ദ്രപൂളില്‍ നിന്ന് എത്തിച്ചത്. വൈദ്യുതി വകുപ്പിന് കീഴിലുള്ള സംഭരണികളിലാകെ 37 ശതമാനം വെള്ളമാണ് ഇനി അവശേഷിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.