കണ്ണൂര്‍: കണ്ണൂര്‍ ഭക്തിസംവര്‍ദ്ധിനി മെമ്പര്‍മാരുടേയും അഭ്യുദായകാംക്ഷികളുടേയും കുടുംബ സംഗമം നാളെ നടക്കും. ശതാബ്ദി മന്ദിരം ദിവ്യശ്രീ ചൈതന്യ സ്വാമി ഹാളില്‍ രാവിലെ 9 മണിക്ക്കുമളി ശ്രീ നാരായണ ധര്‍മ്മാശ്രമം സ്വാമി ഗുരുപ്രകാശം സംഗമം ഉദ്ഘാടനം ചെയ്യും. ഗുരുവിന്റെ അനുകമ്പാ ദര്‍ശനം എന്ന വിഷയാവതരണവും സ്വാമി നടത്തും. ഭക്തിസംവര്‍ദ്ധിനി യോഗം പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണന് അധ്യക്ഷത വഹിക്കും. ഗുരു സാക്ഷാല്‍ പരബ്രഹ്മം എന്ന വിഷയത്തില്‍ വിജയലാല്‍ ഇടുക്കി പ്രഭാഷണം നടത്തും. ഉച്ചക്ക്ശേഷം വൈദിക കുടുംബ സങ്കല്‍പ്പം എന്ന വിഷയത്തില്‍ ഡോ.പുനലൂര്‍ പ്രഭാകരന് ചെറുവത്തൂര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് മെമ്പര്‍മാരും കുടുംബാംഗങ്ങളും ചേര്‍ന്ന് അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും.യോഗം സെക്രട്ടറി കെ.പി.പവിത്രന് സ്വാഗതവും, അസി.സെക്രട്ടറി കെ.പി.വിനോദ് കുമാര്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: