മലേറിയ സ്ഥിരീകരണം; ആരോഗ്യ വകുപ്പ് മട്ടന്നൂരില്‍ കേന്ദ്രീകരിച്ചു

Friday 20 April 2018 10:31 pm IST

 

മട്ടന്നൂര്‍: മട്ടന്നൂരില്‍ മലേറിയ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോഴിക്കോടു നിന്നുള്ള എസ്‌റ്റോമള ജിസ്റ്റ് യൂണിറ്റ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴിലുള്ള കണ്ണൂര്‍ ജില്ല വെക്ട്രല്‍ കണ്‍ട്രോള്‍ യൂണിറ്റ്, മട്ടന്നൂര്‍ ആരോഗ്യ വകുപ്പ് എന്നിവ മട്ടന്നൂരില്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴിലുള്ള കണ്ണൂര്‍ ജില്ലാ വെക്ട്രല്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ സ്ഥാപനങ്ങളില്‍ ഐആര്‍എസ്, ബാസിലസ് തുറിഞ്ചിയിറന്‍സ, എന്നീ മരുന്നുകള്‍ തളിച്ചു. ഇതിനു പുറമേ പൊതുജനങ്ങള്‍ കൂടുതല്‍ ബന്ധപ്പെടുന്ന സ്ഥാപനങ്ങളില്‍ ഐഎസ് സ്‌പ്രേ അടിച്ചു. ജില്ലാ വെക്ട്രല്‍ കണ്‍ട്രോള്‍ യൂണിറ്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുധീഷ് കുമാര്‍, കണ്ണൂര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ എം.രാജന്‍ ,കെ.റസീന, പി. ജാസ്മിന്‍, ഷിജോയ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പല മേഖലയിലും ഉറവിടനശീകരണവും നടത്തി. ഇന്നു കാലത്ത് 6 മണി മുതല്‍ ഫോഗിംഗും മറ്റു പ്രതിരോധ പ്രവര്‍ത്തനങളും നടത്തും. മട്ടന്നൂര്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നഗരത്തിലെ സ്ഥാപന ഉടമകളുടേയും, ജീവനക്കാരുടേയും രക്തസാമ്പിളുകള്‍ ശേഖരിച്ചു. ഇന്നലെ കാലത്തു മുതല്‍ മട്ടന്നൂര്‍ ജയകേരള കേന്ദ്രീകരിച്ചാണ് രക്തസാമ്പിളുകള്‍ ശേഖരിച്ചത്. മട്ടന്നൂര്‍ സി.എച്ച്.സി.യിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.ടി.സുരേന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.സുരേശന്‍, അയ്യല്ലൂര്‍ ബാബുരാജ്, എം.ഗിരീഷ്, ഗിനീഫ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാലത്ത് ആരംഭിച്ച ക്യാമ്പില്‍ 150ല്‍ പരം പേരുടെ രക്തം പരിശോധിച്ചു. ഡങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളെ വ്യാപകമായി കണ്ടെത്തിയതോടെ ആരോഗ്യ വകുപ്പ് അടിയന്തിര ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് മട്ടന്നൂര്‍ നഗരസഭയും വൈകിയാണെങ്കിലും ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.