മട്ടന്നൂര്‍: 25 കിലോ ചന്ദന മുട്ടികളുമായി 2 പേര് അറസ്റ്റില്‍. വീട്ടില്‍ സൂക്ഷിച്ച രണ്ടര ലക്ഷം രൂപ വിലയുള്ള 25 കിലോ ചന്ദനമുട്ടിയുമായി രണ്ട് പേരെ മട്ടന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു. നരയംപാറ കാറാട്ട് കെ. സ്വാലിഷ് (23), കെ.നൗഫല്‍ (26) എന്നിവരെയാണ് മട്ടന്നൂര്‍ എസ്.ഐ. ശിവന് ചോടോത്തും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ചന്ദന മുട്ടികള്‍ പിടികൂടിയത്. മമ്പറത്തു നിന്നും കൊണ്ടുവന്നതാണ് ഇവയെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. പരിശോധനയില്‍ അഡീഷണല്‍ എസ്ഐ കെ.സുധാകരന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്, ഷിബുലാല്‍ എന്നിവരും പങ്കെടുത്തു. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: