ഭക്തകവി സൂര്‍ദാസ് ജയന്തി ആഘോഷിച്ചു

Friday 20 April 2018 10:33 pm IST

 

തളിപ്പറമ്പ്: ഭക്തകവി സൂര്‍ദാസ് ജയന്തി ആഘോഷം തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ സജ്ജമാക്കിയ സ്റ്റഫീന്‍ ഹോക്കിംഗ്‌സ് നഗറില്‍ നടന്നു. സമദൃഷ്ടി ക്ഷമത വികാസ് മണ്ഡല്‍ എന്ന ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള ദേശീയ സംഘടന തളിപ്പറമ്പ് താലൂക്ക് സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്. സക്ഷമ കണ്ണൂര്‍ ജില്ല പ്രസിഡന്റ് ഡോ.പ്രമീള ജയറാമിന്റെ അദ്ധ്യക്ഷതയില്‍ സിനിമ സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി ദീപപ്രോജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു. മോഹന്‍ കുഞ്ഞിമംഗലം സക്ഷമ എന്ന സന്നദ്ധ സംഘടനയെ പരിചയപ്പെടുത്തി. സക്ഷമ സംസ്ഥാന സമിതിയംഗം അനുരാജ് മാസ്റ്റര്‍ സൂര്‍ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. തളിപ്പറമ്പ് നഗരസഭ മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ഹഫ്‌സത്ത്, കൗണ്‍സിലര്‍ കെ.വത്സരാജന്‍, ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ല സംഘചാലക് കെ.പി.നാരായണന്‍, സ്വാഗതസംഘം രക്ഷാധികാരി സി.സി.ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പി.വി.അനില്‍കുമാര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ലിജേഷ് പുളിമ്പറമ്പ് നന്ദിയും പറഞ്ഞു.

ഭിന്നശേഷിക്കാരായ നമ്മുടെ സഹോദരങ്ങള്‍ക്ക് സ്‌നേഹം പരമാവധി നല്‍കി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ എല്ലാവരും ശ്രമിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി ആവശ്യപ്പെട്ടു. മറ്റുള്ളവരില്‍ നിന്ന് ചെറിയൊരു സഹായം കിട്ടിയാല്‍ അവര്‍ക്ക് ഏറെ സന്തോഷവും അതിലുപരി മുന്നേറാനുള്ള ഊര്‍ജ്ജവും ലഭിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭിന്നശേഷിക്കാര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ഭിന്നശേഷിക്കാരുടെ ഗായക സംഘമായ കണ്ണൂര്‍ ഭക്തകവി ഭജനമണ്ഡലി അവതരിപ്പിക്കുന്ന ഗാനമേളയും പരിപാടിയുടെ ഭാഗമായി നടന്നു. ചടങ്ങില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണ സാമഗ്രികളും വിതരണം ചെയ്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.