മോദി: ബ്രിട്ടണില്‍ പ്രതിഷേധിച്ചവര്‍ക്ക് 'പണി' കിട്ടും

Friday 20 April 2018 10:31 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ ബ്രിട്ടണില്‍ പ്രതിഷേധിച്ച് ത്രിവര്‍ണ്ണ പതാക കീറി നശിപ്പിച്ചവര്‍ക്ക് എതിരെ കടുത്ത നടപടി വരും. സംഭവത്തില്‍ ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ച ബ്രിട്ടന്‍ തുടര്‍ നടപടി ഉറപ്പുനല്‍കി.

ഇന്ത്യക്കാരാണ് പ്രതിഷേധിച്ചത്. ബ്രിട്ടീഷ് പ്രധാനമന്തി തെരേസ മേയും നരേന്ദ്ര മോദിയും ഉദയ കക്ഷി ചര്‍ച്ച നടത്തുമ്പോള്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ കൂടിയ കാമ്പയിന്‍ ഗ്രൂപ്പ് ഓഫ് സിഖ് ഫെഡറേഷന്‍ (യു.കെ) പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. സ്‌ക്വയറില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യന്‍ ദേശീയപതാക പ്രതിഷേധക്കാര്‍ വലിച്ച് കീറി അവഹേളിച്ചു. ശ്രദ്ധയില്‍ പെട്ടപ്പോള്‍ ബ്രിട്ടീഷ് അധികൃതര്‍ പുതിയത് സ്ഥാപിച്ച

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രവീഷ് കുമാര്‍ ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചു. ബ്രിട്ടന്‍ ഔദ്യോഗികമായി ഖേദം അറിയിച്ചു. പതാക നശിപ്പിച്ചവര്‍ക്കെതിരെ മാത്രല്ല, പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും നിയമപരമായ നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. നടപടി ഉറപ്പാണെന്ന് ബ്രിട്ടണ്‍ അറിയിച്ചു.

യു കെ ഫോറിന്‍ ഓഫീസ് സംഭവം ഗുരുതരമെന്ന് വിശേഷിപ്പിച്ചു. പ്രതിഷേധിക്കാനവകാശമുണ്ട്. പക്ഷേ ഇന്തരത്തിലായത് ശരിയായില്ലെന്ന് ഫോറിന്‍ ഓഫീസ് പറഞ്ഞു.ടെലിവിഷന്‍ ജേണലിസ്റ്റ് ലെവീന ീണ്ടന്‍, സ്‌കോട്‌ലന്റ് യാ ഡിന് പരാതി നല്‍കി. ഇന്ത്യന്‍ ജേണലിസ്റ്റ് ഫോറവും പരാതിപ്പെട്ടു.ഇന്ത്യ അമിതമായി പ്രതികരിക്കുകയാണെന്ന് സിഖ് ഫെഡറേഷന്‍ തലവന്‍ അമ്രിക് സിന്‍ഹ പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.