വീടും വലിയ വാഹനവും ആവശ്യപ്പെട്ട് മണിക് സര്‍ക്കാര്‍

Saturday 21 April 2018 9:58 am IST

അഗര്‍ത്തല: രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി എന്നറിയപ്പെട്ടിരുന്ന മണിക് സര്‍ക്കാര്‍, തനിക്ക് വീടും സഞ്ചരിക്കാന്‍ വലിയ കാറും നല്‍കണമെന്ന് ആവശ്യപ്പെട്ട് ത്രിപുര സര്‍ക്കാരിന് കത്ത് നല്‍കി. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് ബൊലേറോ ജീപ്പ് നല്‍കിയെങ്കിലും അത് സ്വീകരിക്കാന്‍ മണിക്ക് സര്‍ക്കാര്‍ തയാറായില്ല. 

ത്രിപുര നിയമസഭാ സെക്രട്ടറി ബാംദേബ് മജൂംദാറിനാണ് മണിക് സര്‍ക്കാര്‍ കത്ത് നല്‍കിയത്. അഞ്ചു വര്‍ഷം പഴക്കമുള്ളതും 1.25 ലക്ഷം കിലോമീറ്റര്‍ ഓടിയതുമായ വാഹനമാണ് സര്‍ക്കാര്‍ നല്‍കിയത്. അംബാസിഡര്‍ കാറില്‍ യാത്ര ചെയ്യുന്നതിന് ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ ഇന്നോവയുടേയോ സ്‌കോര്‍പിയയുടെയോ എസ്‌യു‌വി അനുവദിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. 

സര്‍ക്കാര്‍ അനുവദിച്ച വാഹനം അദ്ദേഹം നിരസിച്ചെന്ന് ബിജെപി വാക്താവ് സുബ്രത ചക്രവര്‍ത്തി പറഞ്ഞു. ആഡംബര ജീവതം നയിക്കുന്നതിനുള്ള ആവശ്യങ്ങളാണ് മണിക് സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തനിക്ക് താമസിക്കാന്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപത്തായി ഒരു വീട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇതിനിടെ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് ഔദ്യോഗിക വസതിയിലേക്ക് ബുധനാഴ്ച മാറി. മുഖ്യമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും തങ്ങളുടെ ഔദ്യോഗിക വസതികള്‍ക്ക് 15 വര്‍ഷം പഴക്കമുള്ള മാര്‍ക്‌സ് ഏംഗല്‍ സരണി എന്ന പേര് മാറ്റി ഡോ.ശ്യാമ പ്രസാദ് മുഖര്‍ജി എന്നാക്കുകയും ചെയ്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.