ഇന്‍‌ഡോറില്‍ നാല് മാസം പ്രായമായ കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

Saturday 21 April 2018 10:19 am IST

ഇന്‍‌ഡോര്‍: മധ്യപ്രദേശിലെ ഇന്‍‌ഡോറില്‍ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നു. നാല് മാസം പ്രായമായ കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. 

പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചശേഷം നിലത്തെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. ഇന്‍ഡേറിലെ രാജ്‌വാഡ കോട്ടയ്ക്ക് സമീപം  തെരുവില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു കുട്ടി. ബലൂണ്‍ കച്ചവടക്കാരനാണ് കുട്ടിയുടെ അച്ഛന്‍. കുട്ടിയെ തട്ടിയെടുത്ത ശേഷം 50 മീറ്റര്‍ മാറി ഒരു കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.  ഇയാള്‍ക്ക് കുട്ടിയുടെ മാതാപിതാക്കളുമായി പരിചയമുണ്ട്. ഇവര്‍ക്ക് സമീപമാണ് ഇയാളും ഉറങ്ങിയിരുന്നത്.

" ഒരു വാണിജ്യ സമുച്ഛയത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു." - ഇന്‍ഡോര്‍ ഐജി എച്ച്‌.സി. മിസ്രയെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയുടെ തലയിലും സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റ പാടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചത്.

കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് പ്രതി പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് ഐജി പറഞ്ഞു. ഇവിടെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മിസ്ര കുട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.