ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് നടത്തിയ വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹവില്‍ദാര്‍ ചരണ്ഗീത് സിങ് ആണ് മരണത്തിന് കീഴടങ്ങിയത്.
ഏപ്രില്‍ 17ന് ജമ്മു കശ്മീരിലെ സുന്ദര്‍ബനി മേഖലയിലെ സൈനിക പോസ്റ്റില്‍ വച്ചാണ് ചരണ്ഗീതിന് വെടിയേറ്റത്. ഉടന്‍തന്നെ സൈനിക ആശുപത്രിയില്‍ എത്തിച്ച് ഹവില്‍ദാറിന് ചികിത്സ നല്‍കിയിരുന്നു.
രജൗറി ജില്ലയിലെ നൗഷാര താലൂക്കിലെ കല്സിയല് ഗ്രാമവാസിയാണ് 42കാരനായ ചരണ്ഗീത് സിങ്. പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: