ദൃശ്യം 2018: അവാര്‍ഡ് ചടങ്ങ് ദൃശ്യവിരുന്നാകും

Saturday 21 April 2018 12:35 pm IST

കോട്ടയം: ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് ചടങ്ങ് നാളെ കോട്ടയത്ത് നടക്കും. സംഗീതവും നൃത്തവും തമാശയും സമന്വയിക്കുന്ന കലാവിരുന്നിന്റെ അകമ്പടിയിലാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുക. പ്രമുഖ തെന്നിന്ത്യന്‍ നടി ശാന്തികൃഷ്ണ നേതൃത്വം നല്‍കുന്ന നൃത്തസംഘത്തില്‍ താരദമ്പതികളായ ജോണ്‍ ജേക്കബ്, ധന്യ മേരി വര്‍ഗീസ് എന്നിവര്‍ക്ക് പുറമേ ശ്വാസിക, സ്റ്റെഫി‌ഗ്രേസ് എന്നിവരും ഉണ്ടാകും. ബാംഗ്ലൂരില്‍ നിന്നുള്ള പതിനഞ്ചംഗ നൃത്തസംഘവും അകമ്പടിയായി ഉണ്ടാകും. 

മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവായ സുദീപ് കുമാറാണ് സംഗീത പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സിതാര ബാലകൃഷ്ണന്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം നജീം അര്‍ഷാദ്, വൈഷ്ണവ്, ലക്ഷ്മി ജയന്‍, രാജശേഖരന്‍, ശാന്താ ബാബു തുടങ്ങിയവും ഗായക സംഘത്തില്‍ അണിനിരക്കും. 

തമാശ പരിപാടിക്ക് ചുക്കാന്‍ പിടിക്കുക സെന്തില്‍‌കുമാറാണ്. സുദീപ് പറവൂര്‍, രശ്മി അനില്‍, വിനോദ്, രവീണ, അജു, അരുണ്‍ ഗിന്നസ് തുടങ്ങിയ താരങ്ങള്‍ സ്കിറ്റും സോളോയും അവതരിപ്പിക്കും. 

ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ്: പരസ്പരം മികച്ച സീരിയല്‍, സാജന്‍ സൂര്യ നടന്‍, ഗായത്രി അരുണ്‍ നടി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.