അറസ്റ്റിലായവര്‍ക്ക് ഹിന്ദു സംഘടനാ ബന്ധമില്ല: പോലീസ്

Saturday 21 April 2018 1:21 pm IST

കൊച്ചി: അപ്രഖ്യാപിത ഹര്‍ത്താലിന് സാമൂഹ്യ മധ്യമങ്ങളില്‍ പ്രചാരണം നടത്തിയവര്‍ക്ക് ഒരു ഹിന്ദു സംഘടനയുമായും ബന്ധമില്ലെന്ന് പോലീസ്. ഹര്‍ത്താല്‍ പ്രചരിപ്പിച്ചതിന് അഞ്ചുപേര്‍ മഞ്ചേരി പോലീസ് പിടിയിലായി. ഇവര്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് ജമാ അത്തെ ഇസ്ലാമിയുടെ ടിവി ചാനല്‍ മീഡിയ വണ്‍ ആദ്യം വാര്‍ത്ത പരത്തി. മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദും അങ്ങനെ പ്രസ്താവന നല്‍കി. അതിനിടെയാണ് പോലീസിന്റെ വിശദീകരണം വന്നത്. 

ഇവര്‍ അംഗങ്ങളും നിയന്ത്രിതാക്കളുമായ വോയിസ് ഓഫ് യൂത്ത് എന്ന വാട്‌സാപ് ഗ്രൂപ്പില്‍നിന്ന് ഹര്‍ത്താല്‍ പ്രചാരണം നടന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. ഇവരില്‍ രണ്ടുപേര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇവരില്‍ ആര്‍ക്കും ഹിന്ദു സംഘടനകളുമായി ഒരു ബന്ധവുമില്ലെന്ന് പോലീസ് പറഞ്ഞു. രണ്ടുപേര്‍ ഹിന്ദു സമുദായ അനുകൂല വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരാണെന്നു മാത്രം, പോലീസ് വിശദീകരിച്ചു. 

അഞ്ചുപേരില്‍ നാലുപേര്‍ കിളിമാനൂര്‍ സ്വദേശികളാണ്. ഒരാള്‍ തിരൂര്‍ സ്വദേശിയും. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേ സമയം ഇവര്‍ക്ക് സംഘപരിവാര്‍ ബന്ധുമുണ്ടെന്ന് തന്നെയാണ് വിശ്വാസമെന്ന് കെ.പി.എ. മജീദ് ആവര്‍ത്തിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.