ഹര്‍ത്താല്‍ അറസ്റ്റ്: പൊളിഞ്ഞത് മറ്റൊരു ഗൂഢാലോചന

Saturday 21 April 2018 1:56 pm IST
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സമാന്തര അന്വേഷണം നടക്കുന്നതിനാല്‍ ഒരു കൃത്രിമവും പടില്ലെന്ന കര്‍ശന നിര്‍ദ്ദേശം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിക്കഴിഞ്ഞു
<

കൊച്ചി: വ്യാജഹര്‍ത്താല്‍ പ്രചരിപ്പിച്ചതിന് പിടിയിലായവര്‍ സംഘപരിവാറുകാരാണെന്നത് കള്ളവാര്‍ത്തയാണെന്ന് തെളിഞ്ഞപ്പോള്‍  പൊളിഞ്ഞത് മറ്റൊരു ഗൂഢാലോചന. തിരുവനന്തപുരത്തുനിന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടര്‍ന്നാണ് വന്‍ അട്ടിമറിക്ക് തടയായത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സമാന്തര അന്വേഷണം നടക്കുന്നതിനാല്‍ ഒരു കൃത്രിമവും പടില്ലെന്ന കര്‍ശന നിര്‍ദ്ദേശം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിക്കഴിഞ്ഞു. 

അഞ്ചുപേര്‍ പോലീസിന്റെ നിരീക്ഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവില്‍ മഞ്ചേരി പോലസിന്റെ കസ്റ്റഡിയിലായി. ഇവരില്‍ നാലുപേര്‍ കിളിമാനൂര്‍കാരും ഒരാള്‍ തിരൂര്‍ സ്വദേശിയുമാണെന്ന് മാത്രമാണ് പോലീസ് ഔദ്യോഗികമായി പറഞ്ഞത്. ഇവരുടെ പേരോ കൂടുതല്‍ വിവരങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല.

എന്നാല്‍, പിടിയിലായവര്‍ മുഖ്യ സൂത്രധാരനാണെന്നും അവര്‍ സംഘപരിവാറുകാരാണെന്നും ആദ്യം വാര്‍ത്ത പ്രചരിപ്പിച്ചത് മീഡിയ വണ്‍ ആയിരുന്നു. ഇവരുടെ ലക്ഷ്യം പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുകയും. മലപ്പുറം ജില്ലയിലെ ഒരു ഡിവൈഎസ്പിയാണ് ഈ വാര്‍ത്തയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. പോലീസില്‍ ഒരു പ്രത്യേക വിഭാഗം സംഘടിതമായി നിക്ഷിപ്ത താല്‍പര്യത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.

<

മീഡിയ വണ്‍ വാര്‍ത്ത വന്നതോടെ, മുസ്ലിം ലീഗ് ജനറല്‍ സെകട്ടറി   കെ.പി.എ. മജീദ്, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് ആര്‍എസ്എസ് എന്ന പ്രസ്താവനയും നടത്തി. 

പോലീസിലെ ഒരു 'പ്രത്യേക' വിഭാഗവും മുസ്ലിം രാഷ്ട്രീയ നേതാക്കളും മുസ്ലിം സംഘടനകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളും ചേര്‍ന്ന് ഹര്‍ത്താല്‍ ആഹ്വാനം സംഘപരിവാറിന്റേതായിരുന്നുവെന്ന് വരുത്താന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. എന്നാല്‍, അപ്രഖ്യാപിത ഹര്‍ത്താലും തുടര്‍സംഭവങ്ങളും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെയും നിരീക്ഷണത്തിലും അന്വേഷണത്തിലുമാകയാല്‍ കൈവിട്ടകളിക്ക് കൂട്ടുനില്‍ക്കാന്‍ പോലീസിലെ ഉന്നതരില്‍ ഒരു വിഭാഗം തയാറല്ല. അതിനാല്‍, കുറച്ചു നേരത്തേക്കെങ്കിലും വ്യാജാവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ അവസരം ഒരുക്കുകയാണ് ചിലര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.
TAGS:Harthal#IB#Malappuram#PArivar