പി.ജെ കുര്യന്‍ ഉദ്ഘാടനം ചെയ്യും; ബിജു മേനോന്‍ മുഖ്യാതിഥി

Saturday 21 April 2018 2:59 pm IST

കോട്ടയം: പ്രഥമ ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ്ദാന ചടങ്ങിന് ഒരു ദിനം കൂടി. അക്ഷരനഗരിയില്‍ നക്ഷത്രശോഭ പടര്‍ത്തുന്ന താരനിശയോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ബസേലിയോസ് കോളേജ് ഗ്രൌണ്ടില്‍ വൈകിട്ട് 5.30ന് ആരംഭിക്കുന്ന ചടങ്ങ് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ ബിജുമേനോന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ജോസ് കെ. മാണി എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം‌എല്‍‌എ, നഗരസഭാധ്യക്ഷ ഡോ.പി.ആര്‍ സോന എന്നിവര്‍ സംബന്ധിക്കും.

നൃത്തവും സംഗീതവും തമാശയും കോര്‍ത്തിണക്കി ജി.എസ് വിജയന്‍ സംവിധാനം ചെയ്യുന്ന കലാസന്ധ്യയിലാകും കഴിഞ്ഞ വര്‍ഷത്തെ ടെലിവിഷന്‍ പുരസ്കാരം വിതരണം ചെയ്യുക. സമഗ്രസംഭാവനയ്ക്ക് ജി.കെ പിള്ളയെ ആദരിക്കും. വ്യത്യസ്ഥമായ വാര്‍ത്താധിഷ്ഠിത പരിപാടിക്ക് അനില്‍ ബാനര്‍ജി, ശ്രീകണ്ഠന്‍ നായര്‍, ടി.ജി മോഹന്‍ദാസ്, ആര്‍.ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് പുരസ്കാരം നല്‍കും. 

ദേശീയ അവാര്‍ഡ് നേടിയ ചലച്ചിത്ര പ്രവര്‍ത്തകരെയും പരിപാടിയില്‍ ആദരിക്കും. ജന്മഭൂമിയുടെ ചരിത്രം വിശദമാക്കുന്ന ഹ്രസ്വചിത്രവും കഴിഞ്ഞ വര്‍ഷം നടന്ന ജന്മഭൂമി ഫിലിം അവാര്‍ഡിന്റെ പ്രസക്ത ഭാഗങ്ങളും പ്രദര്‍ശിപ്പിക്കും. എസ്.രമേശന്‍ നായര്‍ രചിച്ച് രമേശ് നാരായണന്‍ ഈണം പകര്‍ന്ന അവതരണ ഗാനത്തോടെയായിരിക്കും പരിപാടിയുടെ തുടക്കം. 

ദൃശ്യം 2018: അവാര്‍ഡ് ചടങ്ങ് ദൃശ്യവിരുന്നാകും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.