ദൃശ്യത്തിന് തുടക്കം ശാന്തികൃഷ്ണയുടെ നൃത്തച്ചുവടോടെ

Saturday 21 April 2018 3:28 pm IST
ശാലീന സൌന്ദര്യത്തിന്റെ പ്രതീകമായ പ്രശസ്ത ചലച്ചിത്രതാരം ശാന്തികൃഷ്ണയും സംഘവുമാണ് അവതരണ ഗാനത്തിന്റെ നൃത്താവിഷ്കാരം നടത്തുക.

കോട്ടയം: അക്ഷരനഗരിയില്‍ താരത്തിളക്കം സൃഷ്ടിക്കുന്ന ജന്മഭൂമി അവാര്‍ഡ് നിശ ദൃശ്യം-2018ന്റെ തുടക്കം ശാന്തികൃഷ്ണയുടെ നൃത്തച്ചുവടുകളോടെ. ശാലീന സൌന്ദര്യത്തിന്റെ പ്രതീകമായ പ്രശസ്ത ചലച്ചിത്രതാരം ശാന്തികൃഷ്ണയും സംഘവുമാണ് അവതരണ ഗാനത്തിന്റെ നൃത്താവിഷ്കാരം നടത്തുക. 

ശാന്തികൃഷ്ണയ്ക്കൊപ്പം ബംഗളുരുവില്‍ നിന്നുള്ള നൃത്തസംഘവും ചുവടുവയ്ക്കും. താരദമ്പതികളായ ധന്യ മേരി വര്‍ഗീസ്, ജോണ്‍ ജേക്ക്ബ് എന്നിവരും പരിപാടിയില്‍ പങ്കാളികളാവും. ആദ്യമായാണ് ശാന്തികൃഷ്ണ കോട്ടയത്ത് നൃത്തം അവതരിപ്പിക്കുന്നത്. 

കോട്ടയം നഗരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ടെലിവിഷന്‍ രംഗത്തെ പ്രമുഖര്‍ക്കൊപ്പം സിനിമാ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും ഒന്നിച്ച് അണിനിരക്കുന്നത്. 

പി.ജെ കുര്യന്‍ ഉദ്ഘാടനം ചെയ്യും; ബിജു മേനോന്‍ മുഖ്യാതിഥി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.