കൊച്ചി: ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ സിപിഎം – കോൺഗ്രസ് രാഷ്ട്രീയ സഖ്യത്തിന് കൈക്കൊണ്ട തീരുമാനം രക്തസാക്ഷികളോട് കമ്യൂണിസ്റ്റ് പാർട്ടി കാണിച്ച ചതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
ഇനി കേരളത്തിലെ കോൺഗ്രസ് അധ്യക്ഷൻ രമേശ് ചെന്നിത്തലയും സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രഹസ്യ ധാരണയ്ക്ക് നിൽക്കാതെ പകൽ വെളിച്ചത്തിൽ ഒന്നിച്ചു നിൽക്കണം.
കേരളത്തിലെ ജനങ്ങൾക്ക് ധാരണയും സഖ്യവും തമ്മിൽ രാഷീയത്തിൽ വലിയ വ്യത്യാസമില്ലെന്ന് അറിയാനുള്ള വിവേകമുണ്ട്. അതിനാൽ ചെങ്ങന്നൂരിൽ കോൺഗ്രസും സിപിഎമ്മും ചേർന്ന് ഉടൻ പൊതു സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കണം. മാന്യതയുണ്ടെങ്കിൽ അതാണ് ചെയ്യേണ്ടത്, കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: