കൊച്ചി: അപ്രഖ്യാപിത ‘ പേരിൽ അറസ്റ്റിലായ മുഴുവൻ പേരുടേയും രാഷ്ട്രീയ ബന്ധങ്ങൾ വെളിപ്പെടുത്തണമെന്ന് ബിജെപി. അറസ്റ്റിലായവരിൽ എസ്ഡിപിഐ, മുസ്ലീം ലീഗ്, സിപിഎം പ്രവർത്തകരുണ്ട്. ഹർത്താലിനോട് ആർഎസ്എസിനോ ബിജെപി ക്കോ ബന്ധമില്ല. ഉണ്ടെന്ന പ്രചാരണം പച്ച നുണയാണ്, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു.
അതേസമയം, ഹർത്താലിന്റെ പേരിൽ ആക്രമിക്കപ്പെട്ടത് ആർഎസ്എസ് – ബിജെപി പ്രവർത്തകരാണ്. തിരൂരിൽ അക്രമിക്കപ്പെട്ട പടക്കക്കട ആർഎസ്എസ് ഭാരവാഹിയുടേതാണ്. അവരുടെ വീടുകൾ അക്രമിച്ചു. പരിക്കേറ്റ് പലരും ചികിത്സയിലാണ്. അറസ്റ്റിലായവർ ആരായാലും അവർക്കെതിരെ നടപടി വേണം.
വിശദവും വിശാലവുമായ അന്വേഷണം വേണം. കർശന നടപടി വേണം, കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: