കസ്റ്റ്ഡി കൊലപാതകം; എസ്.ഐ ദീപക്കിനെ റിമാന്‍ഡ് ചെയ്തു

Saturday 21 April 2018 7:46 pm IST

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്​റ്റഡി മര്‍ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എസ്.ഐ ജി.എസ്. ദീപക്കിനെ റിമാന്‍ഡ് ചെയ്തു. ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കിയ ദീപക്കിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ശ്രീജിത്തിനെ എസ്.ഐ ലോക്കപ്പില്‍ വെച്ച്‌ മര്‍ദിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിയെ ജാമ്യത്തില്‍ വിടരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയില്‍ നിലപാടെടുത്തു.

ദീപക്കിനെതിരെ കൊലക്കുറ്റം, അന്യായമായി തടങ്കലില്‍ വെക്കല്‍, മര്‍ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആലുവ പോലീസ് ക്ലബില്‍ എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാത്രിയാണ് ഇയാളെ അറസ്​റ്റ്​​ ചെയ്തത്. കേസിൽ നാലാം പ്രതിയാണ് ദീപക്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.