ഇനി കെ.വൈ.സിയ്ക്കും ആധാര്‍ നിര്‍ബന്ധം

Sunday 22 April 2018 2:47 am IST

മുംബൈ:  ബാങ്ക് അക്കൗണ്ടുകളുടെ കെ.വൈ.സി ( 'കസ്റ്റമറെ അറിയുക') യ്ക്കും ആധാര്‍ നിര്‍ബന്ധമാക്കിയതായി ആര്‍ബി. ഐ. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായി 2017 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍ബിഐ യും കെ. വൈ. സി. മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതിയ്‌ക്കൊരുങ്ങുന്നത്.   

അതേസമയം ഇത്  പ്രാബല്യത്തിലാകുന്നത് എപ്പോഴാണ് എന്നതിതിനെക്കുറിച്ച് വ്യക്തതയില്ല. ബാങ്ക്, ടെലി കോം തുടങ്ങി വിവിധ സേവനങ്ങള്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിന് നേരത്തേ നിശ്ചയിച്ചിരുന്ന സമയപരിധി ഇക്കഴിഞ്ഞ മാര്‍ച്ച് 31  ആയിരുന്നു. പിന്നീട് സുപ്രീം കോടതി ഇടപെട്ട്  കാലാവധി മാറ്റിവെച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.