ജമ്മു: കശ്മീരിലെ സുന്ദര്‍ബനി മേഖലയിലെ സൈനിക പോസ്റ്റിന് നേരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് നടത്തിയ വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ സൈനികന് വീരമൃത്യു. ഹവില്‍ദാര്‍ ചരണ്ഗീത് സിങ്ങാണ് മരണത്തിന് കീഴടങ്ങിയത്. ഏപ്രില്‍ 17ന് നാണ് ചരണ്ഗീതിന് വെടിയേറ്റത്.
ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ എത്തിച്ച് ഹവില്‍ദാറിന് ചികിത്സ നല്‍കിയിരുന്നു. രജൗറി ജില്ലയിലെ നൗഷാര താലൂക്കിലെ കല്സിയല് സ്വദേശിയാണ് 42കാരനായ ചരണ്ഗീത് സിങ്. പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്ക്കാര ചടങ്ങുകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: