ചെങ്ങന്നൂര്‍: പിറവംപള്ളിയുടെ ഭരണം സംബന്ധിച്ച് സുപ്രീംകോടതിയുടെ വ്യക്തമായ ഉത്തരവ് ലഭിച്ചിരിക്കെ പരമോന്നത നീതിപീഠത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള വിഘടിത വിഭാഗത്തിന്റെ നിലപാട് തികച്ചും അപലപനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തായും ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ അറിയിച്ചു.
കോടതി ഉത്തരവുകള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത സമീപനം നിയമവ്യവസ്ഥയോടുള്ള എതിര്‍പ്പായി കാണേണ്ടിയിരിക്കുന്നു. കോടതി വിധിയുടെ അന്തസ്സത്ത തിരിച്ചറിഞ്ഞ് വിധി നടപ്പിലാക്കുവാന്‍ സമാധാനപരമായ സാഹചര്യം സൃഷ്ടിക്കണമെന്നും അതിന് ബന്ധപ്പെട്ടവരും സര്‍ക്കാരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: