ഇടുക്കിയിലെ കഞ്ചാവ് കൃഷി കണ്ടെത്താന്‍ ഡ്രോണ്‍

Sunday 22 April 2018 3:30 am IST

മൂന്നാര്‍: സംസ്ഥാനത്ത് കഞ്ചാവ് കൃഷിയില്ലെന്ന് ഉറപ്പുവരുത്താന്‍ വനംവകുപ്പുമായി സഹകരിച്ച് എക്‌സൈസ് ഇടുക്കി ഡിവിഷന്റെ ഡ്രോണ്‍ പരിശോധന. കൊട്ടാക്കമ്പൂര്‍, കമ്പക്കല്ല്, കടവരി, ചിലന്തിയാര്‍ മേഖലയിലാണ് ആകാശമാര്‍ഗം കാമറ ഘടിപ്പിച്ച ഡ്രോണുകള്‍ പരിശോധന നടത്തിയത്. തമിഴ്‌നാട് വനത്തിനുള്ളില്‍ കഞ്ചാവ് കൃഷിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു  പരിശോധന.

വിദൂരമലയോര പ്രദേശങ്ങളിലടക്കം നാല് മണിക്കൂറിലധികം ഡ്രോണ്‍ സഞ്ചരിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ജി. പ്രദീപ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ജി. വിജയകുമാര്‍, സുദീപ് കുമാര്‍, സദയകുമാര്‍, കടവരി കുറിഞ്ഞിമല സാങ്ച്വറിയിലെ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ ടി.പി. ഹരിദാസ,് മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, അടിമാലിയിലെ എക്‌സൈസ് നാര്‍കോട്ടിക് സ്‌ക്വാഡ്,  വട്ടവട ഫോറസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. കേരളത്തില്‍  ആദ്യമാണ്  ആധുനിക സംവിധാനങ്ങളുപയോഗിച്ചുള്ള പരിശോധന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.