ബിജെപി ഫാസിസ്റ്റെന്ന് യെച്ചൂരി; ഫാസിസ്റ്റായിട്ടില്ലെന്ന് കാരാട്ട്

Sunday 22 April 2018 3:33 am IST

ഹൈദരാബാദ് : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ ചര്‍ച്ച മുഴുവന്‍ ബിജെപിയെപ്പറ്റി.  പാര്‍ട്ടി രാഷ്ട്രീയപരമായി എടുക്കേണ്ട സമീപനവും  നയരേഖയുമാണ്  സാധാരണ ഇത്തരം സമ്മേളനങ്ങളില്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ ഇത്തവണ ബിജെപി ഫാസിസ്റ്റാണോ അല്ലയോ എന്നുള്ള തര്‍ക്കത്തിലാണ് ബുദ്ധിജീവി കളുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം.  

ഏകാധിപത്യപാര്‍ട്ടി എന്നാണ് മുന്‍ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച ഔദ്യോഗിക പ്രമേയത്തില്‍ ബിജെപിയെ വിശേഷിപ്പിച്ചത്. ഏകാധിപത്യപാര്‍ട്ടി ആയതിനാല്‍ കോണ്‍ഗ്രസ്സുമായി ധാരണ മതിയെന്നാണ് കാരാട്ട് പക്ഷത്തിന്റെ അഭിപ്രായം. എന്നാല്‍ ബിജെപി ഫാസിസ്റ്റാണെന്നും അതിനാല്‍ കോണ്‍ഗ്രസ്സ് സഖ്യം ഉണ്ടായാല്‍ മാത്രമേ തെരഞ്ഞെടുപ്പിനെ നേരിടാനാകൂ എന്നാണ് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച അനൗദ്യോഗിക പ്രമേയം. 

യെച്ചൂരിയുടെ അഭിപ്രായം കാരാട്ട് വിഭാഗം പൂര്‍ണമായും തള്ളി.ബിജെപി ഫാസിസ്റ്റായിട്ടില്ലെന്നും ആകുന്നതേ ഉള്ളൂ എന്നുമാണ് കാരാട്ട് വിഭാഗം വിദിക്കുന്നത്.  ആ വാദത്തെ അനുകൂലിച്ച് കേരളത്തിലെ ഔദ്യോഗിക പക്ഷെ മുഴുവനും അണിനിരന്നു. ബിജെപി ഫാസിസ്റ്റാണെന്ന് തക്കം കിട്ടുമ്പോഴെല്ലാം പറയുന്ന  മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമൊക്കെ ഇപ്പോള്‍ ബിജെപി ഫാസിസ്റ്റല്ലെന്ന നിലപാടിലാണ്. ആര്‍എസ്എസിന് ഏകാധിപത്യമുള്ള പാര്‍ട്ടി എന്നാണ് ഇവരുടെ അഭിപ്രായം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.