തിരുവനന്തപുരം:സംസ്ഥാനത്ത് മയക്കുമരുന്നുകള്‍ വിറ്റവര്‍ക്കെതിരെ കേരള പോലീസ് ആന്റി നാര്‍ക്കോട്ടിക് ആക്ഷന്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളെ തുടര്‍ന്ന് മാര്‍ച്ച് 16 മുതല്‍ എപ്രില്‍ 15 വരെ 152 കേസുകളിലായി 158 കിലോ 333 ഗ്രാം കഞ്ചാവും 303.5 ഗ്രാം ഹാഷീഷും പിടികൂടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടികൂടിയത്, 66.5 കിലോ. തിരുവനന്തപുരം സിറ്റി, കൊച്ചി സിറ്റി, കോഴിക്കോട് സിറ്റി എന്നിവയാണ് തൊട്ടു പിന്നില്‍. വിവിധ ജില്ലകളില്‍ പിടികൂടിയ കഞ്ചാവിന്റെ കണക്ക്:
തിരുവനനന്തപുരം റേഞ്ച് – തിരുവനന്തപുരം സിറ്റി (18.482 കി.) , തിരുവനനന്തപുരം റൂറല്‍ (1.979കി. ), കൊല്ലം സിറ്റി (5.240 കി), കൊല്ലം റൂറല്‍ (7.74 കി), പത്തനംതിട്ട (1.080 കി.). കൊച്ചി റേഞ്ച് -കൊച്ചി സിറ്റി(13.95 കി.), എറണാകുളം റൂറല്‍(7.172 കി.), ആലപ്പുഴ(2.32 കി), ഇടുക്കി (2.478 കിലോ), കോട്ടയം (6.025 കി),
തൃശ്ശൂര്‍ റേഞ്ച് – തൃശ്ശൂര്‍ സിറ്റി (126 ഗ്രാം), തൃശ്ശൂര്‍ റൂറല്‍ (685 ഗ്രാം), പാലക്കാട് (2.11 കി.), മലപ്പുറം (66.59 കി.). കണ്ണൂര്‍ റേഞ്ച് – കോഴിക്കോട് സിറ്റി (10.25 കി.), കോഴിക്കോട് റൂറല്‍ (3.88 കി), വയനാട് (6.360 കി), കണ്ണൂര്‍ (1.500 കി.), കാസര്‍ഗോഡ് (366 ഗ്രാം.)
വിവിധ ജില്ലകളില്‍ മയക്കു മരുന്ന് വിപണനം നടത്തുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും കാന്‍സാഫിന്റെ ചുമതലയുള്ള ഐ.ജി. പി.വിജയനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: