ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു; കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Sunday 22 April 2018 2:00 am IST
നഗരസഭയിലെ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തിനെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം അലങ്കോലമായി.

 

ചങ്ങനാശേരി: നഗരസഭയിലെ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തിനെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം അലങ്കോലമായി. സീനിയര്‍ ഓഫീസ് അറ്റന്‍ഡന്റ് കെ ജെ പൗലോസാണ് അച്ചടക്ക നടപടിക്ക് വിധേയമായത്. ഇന്നലെത്തെ കൗണ്‍സില്‍ യോഗത്തിന്‍ വിഷയം  അജണ്ടയായി എത്തിയപ്പോഴാണ് ബഹളം തുടങ്ങിയത്. ഈ വിഷയത്തില്‍ ചെയര്‍മാന്‍ വിശദീകരണം നടത്തിയപ്പോഴാണ് അംഗങ്ങള്‍ ബഹളവുമായി രംഗത്ത് എത്തിയത്.

  ഉദ്യോഗസ്ഥനെതിരെ  നടപടി ആവശ്യപ്പെട്ട് മുനിസിപ്പല്‍ ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഡയറക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കുകയായിരുന്നു. ഉദ്യോഗസ്ഥനില്‍ നിന്ന്  വിശദീകരണം തേടിയ ശേഷമാണ് സസ്‌പെന്റ് ചെയ്തത്.ചെയര്‍മാന്റെ ഓഫീസില്‍ ഡ്യൂട്ടിയായിരുന്ന ഇയാളെ അവിടെ നിന്നും മുനിസിപ്പല്‍ ലൈബ്രറിയിലേക്ക് മാറ്റി നിയമച്ചിരുന്നു.കാലങ്ങളായി ലൈബ്രേറിയന്‍ ഇല്ലാത്ത ഇവിടേക്ക് മാറ്റി നിയമിച്ചു. എന്നാല്‍ ഇവിടെ ജോലി ചെയ്യുന്നതിന് വിസമ്മതിച്ചു.ഗുരുതരമായ അച്ചക്ക ലംഘനത്തെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ചെയര്‍മാന്‍ വിശദീകരിച്ചു. ബഹളത്തെത്തുടര്‍ന്ന് ചെയര്‍മാന്‍ അജണ്ട പാസ്സായതായി പ്രഖ്യാപിച്ച്  യോഗം അവസാനിപ്പിച്ചു.ചെയര്‍മാന്റെ കത്തു പ്രകാരം ഔദ്യോഗികമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയതെന്ന് മുനിസിപ്പല്‍ സെക്രട്ടറി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.