മലേറിയ: മട്ടന്നൂരില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

Saturday 21 April 2018 10:31 pm IST

 

മട്ടന്നൂര്‍: മട്ടന്നൂരില്‍ മലേറിയ സ്ഥിരീകരിച്ചതിനാല്‍ കോഴിക്കോടു നിന്നുള്ള എസ്‌റ്റോമളജിസ്റ്റ് യൂണിറ്റ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴിലുള്ള കണ്ണൂര്‍ ജില്ലാ വെക്ട്രല്‍ കണ്‍ട്രോള്‍ യൂനിറ്റ്, മട്ടന്നൂര്‍ ആരോഗ്യ വകുപ്പ് എന്നിവര്‍ മട്ടന്നൂരില്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഇന്നു കാലത്ത് 6 മണി മുതല്‍ മട്ടന്നൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊതുകു നിര്‍മ്മാര്‍ജ്ജനത്തിന് ഫോഗിംഗ് നടത്തി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തൊഴിലാളികളില്‍ നിന്നു രക്തസാമ്പിളുകള്‍ ശേഖരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴിലുള്ള കണ്ണൂര്‍ ജില്ലാ വെക്ട്രല്‍ കണ്‍ട്രോള്‍ യൂണിറ്റ് വെള്ളിയാഴ്ച നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ഐആര്‍എസ്, ബാസിലസ് തുറിഞ്ചിയറന്‍സ് എന്നീ മരുന്നുകള്‍ തളിക്കുകയും പൊതുജനങ്ങള്‍ കൂടുതല്‍ ബന്ധപ്പെടുന്ന സ്ഥാപനങ്ങളില്‍ ഐഎസ് സ്‌പ്രേ അടിക്കുകയും ചെയ്തിരുന്നു. ചലിക്കാത്ത ശുദ്ധജലത്തിലൂടെയുള്ള കൊതുകു വ്യാപനം തടയുന്നതിനു കുടിവെളളത്തിന് ഉപയോഗിക്കാത്ത ബസ് സ്റ്റാന്റ് പരിസരത്തെ നഗരസഭാ കിണറിനു മുകളില്‍ കൊതുകുവല വിരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.