കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികള്‍ അട്ടിമറിക്കാന്‍ ഗ്യാസ് കമ്പനികളുടെ ശ്രമം

Saturday 21 April 2018 10:32 pm IST

 

ചെറുപുഴ: കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികള്‍ അട്ടിമറിക്കാന്‍ ഗ്യാസ് കമ്പനികളുടെ ശ്രമം. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിയുടെ പേരില്‍ സാധാരണക്കാരായ ജനങ്ങളെ കമ്പനികള്‍ ചൂഷണം ചെയ്യുന്നു. നിലവില്‍ ഗ്യാസ് കണക്ഷന്‍ ഇല്ലാത്ത എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും എപ്രില്‍ 20 ന് പൂര്‍ണ്ണമായും സൗജന്യമായി കണക്ഷന്‍ നല്‍കുന്നു എന്നാണ് പ്രചരണം. ഏപ്രില്‍ 16 നകം ഉപഭോക്താവ് സമീപത്തുള്ള ഗ്യാസ് ഏജന്‍സികളില്‍ (ബിപിഎല്‍ റേഷന്‍ കാര്‍ഡ് കോപ്പി, അപേക്ഷകന്റെയും വീട്ടിലെ മറ്റ് രണ്ട് പേരുടെയും ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് പാസ്സ്ബുക്ക് കോപ്പി , 2 ഫോട്ടോ) ഇത്രയും എത്തിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ഏപ്രില്‍ 20 ന് പണമൊന്നും മുടക്കാതെ കണക്ഷന്‍ നല്‍കണമെന്ന് എല്ലാ ഗ്യാസ് ഏജന്‍സികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിന്നു. എന്നാല്‍ ഇന്നലെ ചെറു പുഴയില്‍ സംഘടിപ്പിച്ച സൗജന്യ മേളയില്‍ മഞ്ഞ കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് 2000 രൂപ വാങ്ങി കണക്ഷന്‍ നല്‍കിയത്. ഇതിനു മുന്‍പും പല കമ്പനികളും ഇത്തരം തട്ടിപ്പ് നടത്തിയതായറിയുന്നു. ആയിരം രൂപയ്ക്ക് കണക്ഷന്‍ നല്‍കുമെന്ന് പ്രചരണം നടത്തി പണം വാങ്ങി മാസം തോറും വീണ്ടും ആയിരം രൂപ വീതം വാങ്ങി 6000 ത്തിനു മേല്‍ ഈടാക്കിയതായും പറയുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ സാധരണക്കാരായ ജനങ്ങളെ ചൂഷണം ചെയ്യുന്ന കമ്പനികളും സ്ഥാപനങ്ങളും ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. അതുകൊണ്ട് തന്നെ ആരെങ്കിലും പരാതി നല്‍കിയാല്‍ മാത്രമേ ഉദ്യോഗസ്ഥര്‍ നടപടിയെടുകയുള്ളൂ. ഇതിനാരും തയ്യാറാകത്തത് ഇത്തരക്കാര്‍ക്ക് കരുത്തേകുന്നു. ഇത് ജനങ്ങളെ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കാരണമാകുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.