പ്രകോപനപരമായ വീഡിയോ: മൂന്ന് പേര്‍ക്കെതിരെ കേസ്

Saturday 21 April 2018 10:34 pm IST

 

ചക്കരക്കല്ല്: സോഷ്യല്‍ മീഡിയയിലൂടെ പ്രകോപനപരമായി സംസാരിച്ച് ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത മൂന്നുപേര്‍ക്കെതിരെ ചക്കരക്കല്ല് പോലീസ് കേസെടുത്തു. പടന്നോട്ടെ കെ.വി.സംഷാദ്(19), കാനച്ചേരിയിലെ പി.വി.മിഥിലാജ്(19), ഇ.കെ.ജാസിം(19) എന്നിവര്‍ക്കെതിരെയാണ് കേസ്. കാശ്മീര്‍ കത്വയിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഭരണകര്‍ത്താക്കള്‍, പോലീസ് എന്നിവരെ അധിക്ഷേപിക്കുകയും ഹര്‍ത്താലിന് ആഹ്വാനം നടത്തി എന്നുമാണ് കേസ്.

തളിപ്പറമ്പ്: വാട്‌സ് അപ്പിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും മതവിദ്വേഷം വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ തളിപ്പറമ്പില്‍ നാല് പേര്‍ അറസ്റ്റിലായി. കുറുമാത്തൂരിലെ കൊളയക്കരകത്ത് ജാബിര്‍(21), പൊക്കുണ്ട് നസീമ മന്‍സിലില്‍ മുഹമ്മദ് ഫവാസ്(29), പൊക്കുണ്ടിലെ ബദരിയ നഗറില്‍ ചപ്പന്‍ മുഹസിന്‍(25), പരിയാരം പൊയിലിലെ മാടാളന്‍ ശാഹിദ്(41) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.