മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു

Sunday 22 April 2018 10:20 am IST

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു. 48 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി കൂടിയാണ് ശ്രീകല പ്രഭാകര്‍.

കൊല്ലം സ്വദേശിനിയായ ശ്രീകല പ്രഭാകര്‍ കൈരളി പീപ്പിള്‍ ചാനലില്‍ ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. നേരത്തെ ദൂരദര്‍ശന്‍ അടക്കമുള്ള മാധ്യമസ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌ക്കാരം നാളെ തിരുവനന്തപുരത്ത് വെച്ച്‌ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.