കൈക്കുഞ്ഞിനെ പതിനേഴുകാരനായ പിതാവ് ഇടിച്ചു കൊന്നു

Sunday 22 April 2018 2:45 pm IST

ന്യൂദല്‍ഹി: രണ്ട് മാസം പ്രായമായ കൈക്കുഞ്ഞിനെ പ്രായപൂര്‍ത്തിയാകാത്ത അച്ഛന്‍ ഇടിച്ചു കൊന്നു. രാജ്യതലസ്ഥാനത്താണ് പതിനേഴുകാരനായ അച്ഛന്‍ സ്വന്തം കുഞ്ഞിനെ ഇടിച്ചുകൊന്നത്. കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. 

ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്തയാളാണ് കുഞ്ഞിന്റെ അമ്മയും. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കുഞ്ഞ് തന്റേതല്ലെന്ന് സംശയിച്ചിരുന്നതായും കൗമാരക്കാരനായ പിതാവ് പോലീസിനോട് പറഞ്ഞു.

സംഭവം നടക്കുമ്പോൾ  ജോലി തേടി പുറത്തുപോയിരിക്കുകയായിരുന്നു കുഞ്ഞിന്റെ അമ്മയായ പെണ്‍കുട്ടി. വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 10 മാസം മുൻപാണ് ഇരുവരും വിവാഹിതരായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.