ജന്മഭൂമി എന്നും സത്യത്തിനൊപ്പം: പി.ജെ. കുര്യന്‍

Sunday 22 April 2018 6:31 pm IST
മനുഷ്യന്‍ ഭൗതികതയുടേയും ആത്മീയതയുടേയും പിന്നാലെ പോയി കലയെ അവഗണിക്കുന്ന രീതിയാണ് ഇന്നുള്ളത്. എന്നാല്‍ ടെലിവിഷന്‍ ഈ കലയെ വീടുകളിലെ അടുക്കളയിലും ഊണുമുറികളിലും എത്തിച്ചു.

കോട്ടയം: ജന്മഭൂമിയുടെ പ്രഥമ ടിവി അവാര്‍ഡ് നിശയ്ക്ക് തുടക്കമായി. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്‍ അവാര്‍ഡ് നിശ ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും ആസ്വദിക്കുന്നതുള്ള കഴിവ് ദൈവദത്തമാണ്. ഇതിന് ജന്മഭൂമി അവസരം ഉണ്ടാക്കിയത് വലിയ കാര്യമാണെന്ന് പിജെ കുര്യന്‍ പറഞ്ഞു. 

മനുഷ്യന്‍ ഭൗതികതയുടേയും ആത്മീയതയുടേയും പിന്നാലെ പോയി കലയെ അവഗണിക്കുന്ന രീതിയാണ് ഇന്നുള്ളത്. എന്നാല്‍ ടെലിവിഷന്‍ ഈ കലയെ വീടുകളിലെ അടുക്കളയിലും ഊണുമുറികളിലും എത്തിച്ചു. ടെലിവിഷന്‍ മനുഷ്യന്‍റെ വീക്ഷണത്തിലും സ്വഭാവത്തിലും മാറ്റം വരുത്തിയെന്നും കുര്യന്‍ ചൂണ്ടിക്കാട്ടി. 

ടിവി കലാകാരന്‍മാര്‍ക്ക് കലയെ കൂടുതല്‍ പരിപോഷിപ്പാക്കാനാകും. അവരെ അംഗീകരിക്കുവാന്‍ ജന്മഭൂമി നല്ല കാല്‍വയ്പ്പാണ് നടത്തിയിരിക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കും ജന്മഭൂമി നിലകൊണ്ടിട്ടുണ്ട്. അനീതിക്കെതിരേയും വാര്‍ത്തയുടെ സത്യസന്ധതയിലും ജന്മഭൂമി എന്നും മുന്നിലാണെന്ന് പി.ജെ. കുര്യന്‍ കൂട്ടിച്ചേര്‍ത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.