കല്യാണ്‍ സില്‍ക്‌സ് ചാലക്കുടി ഷോറും തുറന്നു

Monday 23 April 2018 2:24 am IST

ചാലക്കുടി: കല്യാണ്‍ സില്‍ക്‌സിന്റെ ഇരുപത്തെട്ടാമത് ഷോറും ചാലക്കുടിയില്‍ പ്രവര്‍ത്തനം തുടങ്ങി. ആയിരങ്ങളെ സാക്ഷി നിര്‍ത്തി കല്യാണ്‍ സില്‍ക്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ നടന്‍ പൃഥ്വിരാജ് ഷോറൂം ഉദ്ഘാടനം ചെയ്തു. 

നാല്‍പ്പതിനായിരം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ഷോറും ഒരുക്കിയിട്ടുള്ളത്. നൂറ് രൂപ മുതല്‍ 2,000 രൂപ വരെയുള്ള കിഡ്‌സ് വെയര്‍, 250 രൂപ മുതല്‍ 5,000 രൂപ വരെയുള്ള മെന്‍സ് വെയര്‍, 250 രൂപ മുതല്‍ 10,000 വരെയുള്ള ലേഡീസ് വെയര്‍, 3,000 മുതല്‍ ഒരു ലക്ഷം രൂപവരെയുള്ള വെഡിങ് സാരീസ്, 200 മുതല്‍ 10,000 വരെയുള്ള ഡിസൈനര്‍ ആന്‍ഡ് ഫാന്‍സി സാരികള്‍, 50 രൂപ മുതല്‍ 2,000 വരെയുള്ള ഡ്രസ് മെറ്റീരിയലുകള്‍ അടക്കമുള്ള വസ്ത്രങ്ങളുടെ ഏറ്റവും പുതിയ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭി രാമന്‍, മഹേഷ് പട്ടാഭിരാമന്‍, ബി.ഡി. ദേവസി എംഎല്‍എ, നഗരസഭ ചെയര്‍പെഴ്‌സണ്‍ ജയന്തി പ്രവീണ്‍ കുമാര്‍, വൈസ് ചെയര്‍മാന്‍ വിന്‍സെന്റ് പാണാട്ടുപറമ്പന്‍, വി.ഒ. പൈലപ്പന്‍, ടി.എസ്. കല്യാണരാമന്‍, ടി.എസ്. അനന്തരാമന്‍, ടി.എസ്. രാമചന്ദ്രന്‍, ടി.എസ്. ബലരാമന്‍, കെ.എം. പരമേശ്വരന്‍, സുന്ദര്‍ മേനോന്‍, തോമസ് ഉണ്ണിയാടന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.