ലൗ ജിഹാദ്; കോണ്‍ഗ്രസ് വനിതാ നേതാവ് അറസ്റ്റില്‍
ന്യൂദല്‍ഹി: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് വനിതാ നേതാവ് അറസ്റ്റില്‍. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മെഹക് ഖാനാണ് അറസ്റ്റിലായത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മകനുമായി വിവാഹം നടത്താനാണ് പെണ്‍കുട്ടിയെ തട്ടിയെടുത്തത്. സംഭവം ലൗ ജിഹാദാണെന്നാരോപിച്ച് ബന്ധുക്കളും ഹിന്ദു സംഘടനകളും രംഗത്തെത്തി. മകനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് അറസ്റ്റ്.
പെണ്‍കുട്ടി വിവാഹത്തിന് വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് മെഹക് ഖാനും മകനും കോളേജിലെത്തി ഭീഷണിപ്പെടുത്തി ബലമായി കാറില്‍ കയറ്റുകയായിരുന്നു. പെണ്‍കുട്ടിയെയും മകനെയും കാറില്‍ ദല്‍ഹിക്ക് പറഞ്ഞയച്ചു. ഇവരെ കണ്ടെത്തിയിട്ടില്ല. മകന് വിവാഹം കഴിക്കാനാണ് പെണ്‍കുട്ടിയെ തട്ടിയെടുത്തതെന്ന് മെഹക് ഖാന് ഗാസിയാബാദ് കോടതിയില്‍ വ്യക്തമാക്കി.