കടല്‍ പ്രക്ഷുബ്ധം; കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശം

Monday 23 April 2018 2:39 am IST

തിരുവനന്തപുരം: കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കേരളത്തിലെ തീരപ്രദേശത്ത് കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശം. കേരള തീരത്ത് മൂന്ന് മീറ്റര്‍  ഉയരത്തില്‍  തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി,കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ തീരപ്രദേശങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുവാന്‍ സാധ്യതയുണ്ട്. വേലിയേറ്റ സമയത്തു തിരമാലകള്‍  തീരത്തു ശക്തി പ്രാപിക്കുവാനും അത് ആഞ്ഞ് അടിക്കുവാനും സാധ്യതയുണ്ട്. തീരത്തിനോട് ചേര്‍ന്ന് മീന്‍പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണം.  ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാന്‍ നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ ഒരു നിശ്ചിത അകലം പാലിക്കണം വിനോദ സഞ്ചാരികള്‍ കടല്‍ കാഴ്ച കാണാന്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.