ഇടത് സര്‍ക്കാര്‍ അയോധ്യയും നിലയ്ക്കലും മറക്കരുത്: കെ.പി. ശശികല

Monday 23 April 2018 2:43 am IST

ഗുരുവായൂര്‍: അയോധ്യയിലും നിലയ്ക്കലുമൊക്കെ ഉണ്ടായ അനുഭവങ്ങള്‍ ഇടതു സര്‍ക്കാര്‍ മറക്കരുതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന സമിതി നാലാംഘട്ട സമരത്തിന്റെ സമാപനമായി നടത്തിയ ഉപവാസയജ്ഞത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇത്രയൊന്നും സംഘടനാ ശേഷി ഇല്ലാതിരുന്ന കാലത്ത് ഹിന്ദു ആരാധനാലയങ്ങളെ ലക്ഷ്യം വച്ച് വന്‍ശക്തികള്‍ നടത്തിയ നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഹിന്ദുവിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഇന്ന് ഇടതു സര്‍ക്കാരും ദേവസ്വം ബോര്‍ഡുകളും പിടിച്ചെടുത്ത ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ഹിന്ദുവിന് പ്രയാസമൊന്നുമില്ലെന്ന് ശശികല മുന്നറിയിപ്പു നല്‍കി. 

വിമോചന സമിതി ചെയര്‍മാന്‍ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.