എബിഡിയാണ് താരം

Monday 23 April 2018 2:50 am IST

ബെംഗളൂരു: എബി നിങ്ങള്‍ എപ്പോഴും പുഞ്ചിരിക്കുക അത് നമ്മുടെ ടീമിന്റെ വിജയത്തിന് ആത്മവിശ്വാസമേകും ഐപിഎല്ലില്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സുമായുള്ള മത്സരശേഷം ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ കോഹ്‌ലി പറഞ്ഞ വാക്കുകളാണിവ. 

കാരണം എ.ബി. ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ടിലാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് കഴിഞ്ഞ ദിവസം ദല്‍ഹിയെ 6 വിക്കറ്റിന് തകര്‍ത്തത്.  ദല്‍ഹി ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയ ലക്ഷ്യം 18 ഓവറില്‍ ബാംഗ്ലൂര്‍ മറികടന്നു. ബംഗളൂരുവിന്റെ തുറുപ്പുചീട്ടായ ഡിവില്ലിയേഴ്‌സ് അവസരത്തിനൊത്തുയര്‍ന്നതോടെ ദല്‍ഹി ബൗളര്‍മാരെ നിലംപരിശായി. 39 പന്തില്‍ 10 ഫോറും 5 സിക്‌സും അടക്കം 90 റണ്‍സാണ് മത്സരത്തില്‍ ഡിവില്ലിയേഴ്‌സ് അടിച്ചു കൂട്ടിയത്. രണ്ടിന് 29 എന്ന നിലയില്‍നിന്ന് പതറിയ ബാംഗ്ലൂരിനെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം (30) നിന്ന് ആഞ്ഞടിച്ച എബി മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. കോഹ്‌ലിയും ആന്‍ഡേഴ്‌സണും (15) അടുത്തടുത്ത് പുറത്തായിട്ടും മന്‍ദീപ് സിംഗിനെ (17) കൂട്ടുപിടിച്ച് എബി വിജയം അനായാസം അടിച്ചെടുക്കുകയായിരുന്നു. 

ആദ്യം ബാറ്റു ചെയ്ത ദല്‍ഹി നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണെടുത്തത്. 23 റണ്‍സെടുക്കുന്നതിനിടയില്‍ ജേസണ്‍ റോയിയേയും ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനേയും നഷ്ടപ്പെട്ട ദല്‍ഹിയെ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശ്രേയസ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന നടത്തിയ ബാറ്റിങാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ശ്രേയസ് 31 പന്തില്‍ 52 റണ്‍സടിച്ചു. അതേസമയം ആറു ഫോറിന്റേയും ഏഴ് സിക്‌സിന്റേയും അകമ്പടിയോടെ ഋഷഭ് 48 പന്തില്‍ 85 റണ്‍സ് നേടി. ഡിവില്ലിയേഴ്‌സാണ് മാന്‍ ഓഫ് ദി മാച്ച്. ദല്‍ഹി താരം ട്രെന്റ് ബൗള്‍ട്ടിന്റെ തകര്‍പ്പന്‍ ക്യാച്ച് മത്സരത്തില്‍ ആവേശമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.