തൃശൂര്‍: 42-ാമത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ 140 പോയിന്റും വനിതാ വിഭാഗത്തില്‍ 80 പോയിന്റും നേടി എറണാകുളം ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തില്‍ 130 പോയിന്റും വനിതാ വിഭാഗത്തില്‍ 52 പോയിന്റുമുള്ള കോഴിക്കോട് രണ്ടാമത്.
സമാപന സമ്മേളനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള ആം റസ്ലിങ് അസോസിയേഷന് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി അഡ്വ. വി. ജോഷി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോജി ഏളൂര്‍, വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ട്രഷറര്‍ എം.ഡി. റാഫേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: