ശശി തരൂര്‍ എന്തുകൊണ്ട് ഹിന്ദുവല്ല

Monday 23 April 2018 3:12 am IST

നിങ്ങള്‍ എന്തുകൊണ്ട് ഹിന്ദുവാകുന്നു എന്ന ചോദ്യവും ഉത്തരങ്ങളും വകഭേദങ്ങളോടെ ആവര്‍ത്തിക്കപ്പെടുന്ന ശാര്‍ഷകമാണെന്ന് മുരളി പാറപ്പുറം അഭിപ്രായപ്പെട്ട പോലെ (ജന്മഭൂമി, ഏപ്രില്‍ 19)അത്തരം ശീര്‍ഷകങ്ങളില്‍ ആകൃഷ്ടനായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ 'ഞാന്‍ എന്തു കൊണ്ട് ഒരു ഹിന്ദു ആകുന്നു' എന്നൊരു ഗ്രന്ഥം ചമച്ചിരിക്കുന്നു. തന്റെ പാര്‍ട്ടി അദ്ധ്യക്ഷന്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഹിന്ദു ചമയാന്‍ വേണ്ടി ചരട് ദേഹത്തിടുന്നതും കുങ്കുമപ്പൊട്ട് തൊടുന്നതും എല്ലാം കണ്ട്് പെട്ടെന്നൊരു ബോധോതയം ഉണ്ടായിട്ട് എഴുതിയ പുസ്തകമാണിതെന്ന് തോന്നുന്നു.

ഹിന്ദു മതം, ഹിന്ദുത്വം, ഹിന്ദൂയിസം എന്നെല്ലാം എല്ലാവരും വിളിക്കുന്ന ഭാരതീയരുടെ ജീവിതചര്യയുടെ അടിസ്ഥാനമായ സനാതന ധര്‍മത്തെക്കുറിച്ച് തരൂരിന് ഒരു പിടിപാടുമില്ലേ? ഹിന്ദു മതവും ഹിന്ദുത്വവും വേറെ വേറെ ആണെന്നും താന്‍ ഹിന്ദുവാണ് ഹിന്ദുത്വമുള്ളയാളല്ല എന്നുമാണോ തരൂരിന്റെ വാദം? അതേയെന്നു തോന്നുന്നു. ധര്‍മ്മവും ആത്മീയതയും ഹിന്ദുത്വത്തിലില്ല, ഹിന്ദുത്വം ബിജെപിയുടെ രാഷ്ട്രീയമാണ് എന്നൊരു വ്യാഖ്യാനം ചമയ്ക്കാന്‍ ഇവിടെ നിരന്തരം ശ്രമം നടക്കുന്നുണ്ട്. അതുകൊണ്ടാണ് വോട്ട് രാഷ്ട്രീയം കളിക്കുന്നവര്‍ തരാതരത്തിന് തങ്ങള്‍ ഹിന്ദുവല്ലെന്നും ആണെന്നുമെല്ലാം അവകാശപ്പെടുന്നത്. ശശി തരൂര്‍ അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും താന്‍ ഒരു ബിജെപി-സംഘപരിവാര്‍ ഹിന്ദുവല്ല എന്നാണ്. അങ്ങനെ രണ്ടു തരം ഹിന്ദുക്കളെ നിര്‍മിക്കാനുള്ള ഉദ്യമമാണ്. എന്നാല്‍ ഇവിടെ കമ്മ്യൂണിസ്റ്റുകാരും ചില മത തീവ്രവാദ സംഘടനക്കാരും ബിജെപി- സംഘപരിവാര്‍ പ്രവര്‍ത്തകരെ ആക്രമിക്കുന്നു എന്ന പേരില്‍ ആക്രമിക്കുന്നതാകട്ടെ സര്‍വ ഹിന്ദുക്കളേയുമാണ് താനും. അതായത് ഹിന്ദുക്കളെ ആക്രമിക്കണമെങ്കില്‍ അവരെ ബിജെപിക്കാരെന്നോ ആര്‍എസ്എസുകാരെന്നോ വിളിക്കുക. എന്നിട്ട് വെട്ടിയോ ചുട്ടോ കൊല്ലുക. അങ്ങിനെയൊരു സ്ഥിതി നിലവിലുള്ളപ്പോള്‍ ശശി തരൂരിന് ഞാന്‍ എന്തു കൊണ്ട് ഒരു ഹിന്ദുവാകുന്നു എന്ന് 2019ല്‍  ലോകസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടവര്‍ക്ക് വിശദീകരിച്ചു കൊടുക്കേണ്ടതുണ്ട്. 2014ല്‍ അദ്ദേഹം തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ പള്ളികള്‍ തോറും നടന്ന് താന്‍ ഏതു തരം ഹിന്ദുവാണെന്ന് വിശദീകരിച്ചു കൊടുക്കേണ്ടി വന്നിരുന്നല്ലോ. ഇനി അതു വേണ്ടി വരില്ല.

ശശി തരൂര്‍, അദ്ദേഹത്തിന്റെ സ്വഭാവം വച്ചു നോക്കിയാല്‍, എന്നാണോ 'ഞാന്‍ എന്തു കൊണ്ട് ഒരു ഹിന്ദുവല്ല' എന്നൊരു പുസ്തകം എഴുതുന്നത്! 

ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍

ഏറ്റുമാനൂര്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.