കോട്ടയം കളക്ടറേറ്റിന് സമീപം കെട്ടിടത്തിന് തീപിടിച്ചു

Monday 23 April 2018 8:22 am IST
അപകടത്തില്‍ മൂന്ന് നില കെട്ടിടത്തിന്റെ ഒരു നില പൂര്‍ണ്ണമായി കത്തി നശിച്ചു. 10 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്.

കോട്ടയം: കോട്ടയം കളക്ടറേറ്റിന് സമീപം വന്‍ തീപിടുത്തം. വെളുപ്പിന് മൂന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ മൂന്ന് നില കെട്ടിടത്തിന്റെ ഒരു നില പൂര്‍ണ്ണമായി കത്തി നശിച്ചു. 10 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്.

എന്നാല്‍ തീ പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ജനവാസമുണ്ടായിരുന്നു. പുക പടര്‍ന്നപ്പോള്‍ തന്നെ മൂന്നാം നിലയിലെ ലോഡ്ജില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.